ഓപ്പറേഷൻ തൂഫാൻ
കേരള പോലീസിന്‍റെ നേതൃത്വത്തിൽ 2026 ജൂണിൽ ആരംഭിച്ച സംസ്ഥാനതല ലഹരിവിരുദ്ധ ദൗത്യമാണ്. ലഹരിയുടെ ഉപയോഗവും വ്യാപനവും തടയുന്നതിനും കുട്ടികളെയും യുവജനങ്ങളെയും ലഹരിയുടെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുമായി കേരളത്തിൽ നടപ്പാക്കുന്ന ജനകീയ ലഹരിവിരുദ്ധ പ്രവർത്തനമാണ് ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്. ഇതിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡുതലത്തിലും കുടുംബതലത്തിലും ജനപങ്കാളിത്തം ഉറപ്പാക്കി ലഹരിക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുകയാണ് തൂഫാൻ തദ്ദേശം പദ്ധതിയുടെ ലക്ഷ്യം.
പ്രധാന ലക്ഷ്യങ്ങൾ
1. ലഹരി മാഫിയയെ തകർക്കുക: മയക്കുമരുന്നിന്‍റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തി നിയമനടപടി സ്വീകരിക്കുക.
2. ലഹരി വിൽപ്പന തടയുക: മയക്കുമരുന്ന് വിൽപ്പനക്കാരെയും കടത്തുകാരെയും കണ്ടെത്തി കേസെടുക്കുക.
3. വിദ്യാർത്ഥികളെ സംരക്ഷിക്കുക: സ്കൂൾ, കോളേജ് പരിസരങ്ങളിൽ ലഹരി ഉപയോഗവും വിൽപ്പനയും തടയുക.
4. സിന്തറ്റിക് ലഹരി തടയുക: MDMA ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കുക.
5. പരിശോധന ശക്തമാക്കുക: ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തുക.
6. ജനപങ്കാളിത്തം ഉറപ്പാക്കുക: പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക.
7. ചികിത്സയും പുനരധിവാസവും: ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയിലൂടെയും കൗൺസിലിങ്ങിലൂടെയും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക.
ഓപ്പറേഷൻ തൂഫാന്‍റെ മൂന്ന് പ്രധാന ഘടകങ്ങൾ
1. TOOFAN STRIKE
ലഹരി വിൽപ്പനക്കാർക്കും വിതരണ ശൃംഖലകൾക്കുമെതിരെ പരിശോധനയും ശക്തമായ നിയമനടപടിയും.
2. TOOFAN EDUCATE / WARRIORS
വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിലൂടെ ലഹരിവിരുദ്ധ ബോധവൽക്കരണം.
3. TOOFAN CARE
ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സയും കൗൺസിലിങ്ങും പുനരധിവാസവും.
ഓപ്പറേഷൻ തൂഫാൻ 2.0 – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്
- ഓരോ വാർഡിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.
- കുടുംബങ്ങളെ ലഹരിവിരുദ്ധ ക്യാമ്പയിനിന്‍റെ ഭാഗമാക്കുക.
- വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ബോധവൽക്കരണ പരിപാടികൾ നടത്തുക.
- പോലീസ്, എക്സൈസ്, നഗരസഭ, കുടുംബശ്രീ, യുവജന സംഘടനകൾ എന്നിവയുടെ ഏകോപനം ഉറപ്പാക്കുക.
- ലഹരിമുക്ത വാർഡുകളും കുടുംബങ്ങളും സൃഷ്ടിക്കുക
ലഹരിമുക്ത കേരളം
സുരക്ഷിത യുവത്വം – ആരോഗ്യകരമായ സമൂഹം